കാസർകോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാല്‍ പൊന്നുമുണ്ടയിലെ രാജേന്ദ്രന്റെ മകന്‍ താഴത്തുവീട്ടില്‍ നവീന്‍(17)ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണ് കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ നവീനിനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് സംസ്കാരം നടക്കും.
ചായ്യോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
