കാസര്‍കോട്: കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്ററായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ കെ. രതീഷ് കുമാര്‍ ചുമതലയേറ്റു. ജില്ലാ മിഷന്‍ കോഡിനേറ്ററായിരുന്ന ടി.ടി. സുരേന്ദ്രന്‍ മാതൃവകുപ്പിലേക്ക് പോയ ഒഴിവിലാണ് നിയമനം. പിലിക്കോട് വറക്കോട്ടുവയല്‍ സ്വദേശിയാണ്. 2023-ല്‍ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്നു. കുടുംബശ്രീയുടെ മുദ്രഗീതം, റേഡിയോശ്രീ, സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത തിരികെ സ്‌കൂളില്‍, കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗോത്സവമായ അരങ്ങ് എന്നിവയ്ക്ക് രതീഷ് കുമാര്‍ നേതൃത്വം നല്‍കിയിരുന്നു. അന്യത്ര സേവനവ്യവസ്ഥയില്‍ ഒരുവര്‍ഷമാണ് കാലാവധി.
