തിരുവന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂട്ടികള്‍ക്ക് സൗജന്യമായി ഒപി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സുള്ളവര്‍ വരെ ഒപി ടിക്കറ്റിന് 5 രൂപ നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ എപിഎല്‍,ബിപിഎല്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണിത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്ക് സൗജന്യ ഒപി ടിക്കറ്റ് നല്‍കിയിരുന്നത്. സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും ആശുപത്രികളില്‍ ഒപി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. എന്നാല്‍ ആരോഗ്യ കിരണം പദ്ധതിയിലൂടെയുളള പണം പൂര്‍ണമായും നിലച്ചതോടെയാണ് ഇതും അവസാനിപ്പിച്ചത്.
