കോഴിക്കോട്: ട്യൂഷൻ സെന്ററിലേക്കു പോയ 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം മൂട്ടോളി സ്വദേശി രവിയെ(56) ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ തിരുവമ്പാടിയിലെ ട്യൂഷൻ സെന്ററിലേക്കു പോകാനാണ് ഒമ്പതാം ക്ലാസുകാരൻ ഇയാളുടെ ഓട്ടോയിൽ കയറിയത്. തിരുവമ്പാടി എസ്റ്റേറ്റ് റോഡിൽ എത്തിയപ്പോൾ ഓട്ടോയിൽ വച്ച് ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം. വിദ്യാർഥി നൽകിയ പരാതിയിന്മേൽ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
