കസബ കടപ്പുറത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.എസ് പ്രശോഭും സംഘവും നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ എച്ച് പ്രണവ് (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു 16 ഗ്രാം കഞ്ചാവു കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ അസി.ഇന്‍സ്‌പെക്ടര്‍ കെ.വി മുരളി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. നൗഷാദ്, കെ.ആര്‍ പ്രജിത്ത്, സിഇഒ വി.വി ഷിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page