ബെയ് രാജ ബെയ്; അമ്പലത്തറയിലെ കുലുക്കിക്കുത്ത് കേന്ദ്രത്തില്‍ റെയ്ഡ്; 94,320 രൂപയുമായി 10 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: അമ്പലത്തറ, കാലിച്ചാനടുക്കത്തെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 94,320 രൂപയുമായി പത്തുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അമ്പലത്തറ എസ്.ഐ ലതീഷും സംഘവും കാലിച്ചാനടുക്കത്തുള്ള പുതിയ പെട്രോള്‍ പമ്പിനു സമീപത്ത് പൊതു സ്ഥലത്തു നടക്കുകയായിരുന്ന കുലുക്കിക്കുത്ത് കേന്ദ്രത്തില്‍ റെയ്ഡ് നടത്തി പണവും പ്രതികളെയും പിടികൂടിയത്.
കാലിച്ചാനടുക്കത്തെ കെ. രഘു (57), പരപ്പയിലെ എം സുജി (25), കിനാനൂരിലെ സി. വേണുഗോപാലന്‍ (56), കാലിച്ചാനടുക്കം, വേങ്ങച്ചേരി ഹൗസിലെ മുഹമ്മദ് സഹദ് (18), ഏച്ചിക്കാനം, തലക്കാനം ഹൗസിലെ കെ.വി വിനോദ് കുമാര്‍(46), കോളംകുളം, പെരിങ്ങേത്ത് ഹൗസിലെ അജിത്ത് ബാലകൃഷ്ണന്‍ (42), കാലിച്ചാനടുക്കം ചാപ്പയില്‍ ഹൗസിലെ സി. ബ്രിജേഷ് (39), വേങ്ങച്ചേരി ഹൗസിലെ ഉബൈസ് (33), ഇരിയ, ക്ലായി ഹൗസിലെ ടി അനീഷ് (40), കാഞ്ഞിരടുക്കം തടിയന്‍ വളപ്പിലെ എം സുരേഷ് (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പൊലീസ് സംഘത്തില്‍ പ്രിയേഷ്, സന്തോഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ അബൂബക്കര്‍ കല്ലായി, സുഭാഷ്, സജീഷ്, സുഭാഷ്, എം.വി നികേഷ്, സജീഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page