കോയിപ്പാടി കടപ്പുറത്ത് ബാരല്‍ ഒഴുകിയെത്തി, തകര്‍ന്ന കപ്പലില്‍ നിന്ന് എത്തിയതെന്ന് സംശയം

കാസര്‍കോട്: കുമ്പള കോയിപ്പാടിയില്‍ ബാരല്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കോയിപ്പാടി കടപ്പുറത്തിന് സമീപം പുഴയിലാണ് ബാരല്‍ മല്‍സ്യത്തൊഴിലാളിയായ സയ്യിദ് കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി. ബാരല്‍ പരിശോധിച്ചു. പുറംകടലില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് ഒഴുകിയെത്തിയതാകാമെന്ന സംശയമുണ്ട്. നൈട്രിക് ആസിഡ് ആണ് ബാരലിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. തുറമുഖ വകുപ്പ് അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബാരലിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മംഗളൂരുവില്‍ നിന്ന് തുറമുഖ വകുപ്പ് അധികൃതര്‍ എത്തി ബാരല്‍ കൊണ്ടുപോകുമെന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page