കോഴിക്കോട്: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി ജോബിനാണ് അറസ്റ്റിലായത്.
പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്സായി ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയം ഉപയോഗിച്ചാണ് ഇയാൾ രോഗികളെ ചികിത്സിച്ചിരുന്നത്. ഇതിനായി വ്യാജരേഖ ചമച്ചതായും പൊലീസ് കണ്ടെത്തി. പരാതി ലഭിച്ചതോടെ അമ്പലവയൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടക വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
