അരൂർ: മതപഠനത്തിനെത്തിയ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് പിടികൂടി. പാലക്കാട് കുമാരനെല്ലൂർ സ്വദേശി ഉമ്മർ(45) ആണ് അറസ്റ്റിലായത്. കുട്ടിയെ പീഡിപ്പിച്ചതിനു പിന്നാലെ ഇയാൾ കടന്നു കളയുകയായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2023ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയതിനു പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.
