കാസർകോട് എയർസ്ട്രിപ്പ് പദ്ധതി: സാധ്യത പഠനത്തിനുള്ള കരാറിനു മന്ത്രിസഭായോഗത്തിന്റെ അനുമതി

തിരുവനന്തപുരം: കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ നിർദേശിച്ചിട്ടുള്ള എയർസ്ട്രിപ്പുകളുടെ സാധ്യത പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്കോൺ സമർപ്പിച്ച ടെൻഡർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം അംഗീകരിച്ചു.
സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വണ്ണിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതയുണ്ടോയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലാകുമിത്.
കോഴിക്കോട് ഞെളിയൻ പറമ്പിൽ സിബിജി പ്ലാന്റ് സ്ഥാപിക്കാൻ ബിപിസിഎല്ലിനെ ചുമതലപ്പെടുത്താനും തളിപറമ്പിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡ് കം മൾട്ടിലെവൽപാർക്കിങ് പദ്ധതി കിഫ്ബി ധനസഹായത്തോടെ നിർവഹിക്കാനും യോഗം തീരുമാനിച്ചു. ഉത്തർപ്രദേശിൽ നടന്ന ജൂനിയർ ഗേൾസ് ഹാൻഡ്ബോൾ ടൂർണമെന്റിൽ പരുക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ചികിത്സാസഹായം നൽകും. 1.5 ലക്ഷം രൂപയാകും നൽകുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page