ഭക്ഷണം തയാറാക്കാൻ വൈകുമെന്ന് പറഞ്ഞതിൽ പ്രകോപനം; ഹോട്ടൽ ഉടമയുടെ മൂക്ക് ഇടിച്ചു പൊട്ടിച്ച് യുവാക്കൾ

കോഴിക്കോട്: പേരാമ്പ്രയിൽ ഭക്ഷണം തയാറാകാൻ വൈകുമെന്ന് പറഞ്ഞതിനു ഹോട്ടൽ ഉടമയുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചതായി പരാതി. പേരാമ്പ്ര-വടകര റോഡിൽ പ്രവർത്തിക്കുന്ന മലബാർ ഭവൻ ഹോട്ടൽ ഉടമ പെരുവയൽ സ്വദേശിയായ സിദ്ദീഖിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കടയിലെത്തിയ പേരാമ്പ്ര സ്വദേശികളായ യുവാക്കൾ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ പെരുന്നാൾ ദിവസമായതിനാൽ തൊഴിലാളികൾ കുറവാണെന്നും അൽപം വൈകുമെന്നും സിദ്ദീഖ് അറിയിച്ചു. ഇതിൽ പ്രകോപിതരായ യുവാക്കൾ സിദ്ദീഖിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. മൂക്കിന്റെ പാലം തകർന്ന സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page