അവിഹിതബന്ധത്തിന് തടസ്സമായി; യുവാവിനെ തൂക്കിക്കൊന്ന് മൃതദേഹം കത്തിച്ചു, 3 പേര്‍ അറസ്റ്റില്‍

ചിക്കമംഗ്‌ളൂരു: അവിഹിത ബന്ധത്തിനു തടസ്സം നിന്നയാളെ കെട്ടിത്തൂക്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു, കടൂര്‍ ടൗണിലെ പ്രദീപ് ആചാരി (22), കോട്ട് ലേഔട്ടിലെ സിദ്ധേഷ് (35), വിശ്വാസ് (18) എന്നിവരാണ് അറസ്റ്റിലായത്. കടൂര്‍ പട്ടണത്തിലെ മീനാക്ഷിയുടെ ഭര്‍ത്താവ് സുബ്രഹ്‌മണ്യയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തന്റെ ഭര്‍ത്താവിനെ ജൂണ്‍ രണ്ടു മുതല്‍ കാണാനില്ലെന്നു കാണിച്ച് മീനാക്ഷി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ മൃതദേഹം കാണാതായ സുബ്രഹ്‌മണ്യയുടേതാണെന്നു സ്ഥിരീകരിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രദീപ് ആചാരിയും സുബ്രഹ്‌മണ്യയുടെ ഭാര്യ മീനാക്ഷിയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നു പറയുന്നു. ഇതിനു സുബ്രഹ്‌മണ്യ തടസ്സം നിന്നതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page