കാസര്‍കോട്: തുറിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയുടെ കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെ പാലാവയല് ടൗണിലാണ് സംഭവം. ടൗണില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്ക്കാന് എത്തിയ 44കാരിയെ ഒരു ഓട്ടോ ഡ്രൈവര്‍ തുറിച്ചു നോക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ചീത്ത വിളിക്കുകയും കൈപിടിച്ച് തിരിക്കുകയും മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
