കാസര്‍കോട്: വ്യാജരേഖകള്‍ ചമച്ച് വായ്പയെടുത്തുവെന്ന പരാതിയില്‍ ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കമ്പല്ലൂര്‍, കൊല്ലാടയിലെ കെ.ജെ ജെയിംസി(63)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ചിറ്റാരിക്കാല്‍ ശാഖാ മാനേജര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2022 ഏപ്രില്‍ 13ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ ജയിംസിന്റെ വ്യാജ ഒപ്പിട്ട് കൃത്രിമമായി വായ്പ അപേക്ഷ തയ്യാറാക്കി 50,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
