തൃശൂര്‍: കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ തോണി മറിഞ്ഞു രണ്ടു മണലൂറ്റു തൊഴിലാളികളെ കാണാതായി. ഓട്ടറാട്ടു പ്രദീപ്, പാലയ്ക്കാപറമ്പില്‍ സന്തോഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ പാതിരാത്രിയിലായിരുന്നു അപകടമെന്നു പറയുന്നു. വിവരമറിഞ്ഞു പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
നാലുപേരായിരുന്നു തോണിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് തോണി മറിഞ്ഞതെന്നു പറയുന്നു.
