മംഗ്‌ളൂരു: ഭാര്യയുടെ ‘സീമന്തം’ ചടങ്ങിനിടയില്‍ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. പുത്തൂര്‍, വിട്‌ള സ്വദേശിയായ സതീഷ് (31) ആണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. സതീഷ് ഡ്രൈവറാണ്. മെയ് എട്ടിന് കന്യാനയിലാണ് ഇയാളുടെ ഭാര്യയുടെ സീമന്തം ചടങ്ങ് നടന്നത്. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങ് നടന്നു കൊണ്ടിരിക്കെ സതീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.
