കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചു നിരന്തരമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് മുട്ടത്തൊടിയിലെ അബ്ദുല്‍ അജ്മലി (25)നെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 2023 ജൂണ്‍ നാലു മുതല്‍ 2025 ജനുവരി രണ്ടു വരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങി വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് അജ്മല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നുവത്രെ. അതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. അതേ സമയം യുവാവ് പൊലീസ് വലയിലായിട്ടുണ്ടെന്നു സൂചനയുണ്ട്.
