കാസര്‍കോട്: മുക്കുപണ്ടം പണയം വച്ച് സൊസൈറ്റിയില്‍ നിന്ന് 67,000 രൂപ തട്ടിയെടുത്തതായി പരാതി. ചീമേനി അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ സതിയുടെ പരാതിയില്‍ തിമിരി കീരന്തോട് സ്വദേശി ടി കൃഷ്ണ(48)നെതിരെ ചീമേനി പൊലീസ് കേസെടുത്തു. 2020 ഒക്ടോബര്‍ 19 ന് ഇയാള്‍ 15.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ താലിമാല പണയം വച്ച് സൊസൈറ്റിയില്‍ നിന്നും 67,000 രൂപ ലോണ്‍ എടുത്തിരുന്നു. കഴിഞ്ഞ മാസം സൊസൈറ്റിയിലെ അപ്രൈസര്‍ നടത്തിയ പരിശോധനയില്‍ പണയം വച്ച മാല മുക്ക് പണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. ലോണ്‍ തിരിച്ചടക്കാതെ പ്രതി സൊസൈറ്റിയെ ചതിച്ചുവെന്നും മുക്കുപണ്ടമാണെന്നറിഞ്ഞു കൊണ്ട് സ്വര്‍ണം പണയം വച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു.
