പെര്‍വാഡില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: കുമ്പള പെര്‍വാഡില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാളിയങ്കര നഫീസയുടെ ഓടിട്ട വീടാണ് ഭാഗീഗമായി തകര്‍ന്നത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. ശക്തമായ കാറ്റില്‍ അടുക്കളഭാഗത്തെ ഓടിട്ട ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് നഫീസയും വീട്ടുകാരും അടുക്കളയിലുണ്ടായിരുന്നു. ചെറിയ ശബ്ദം കേട്ടതോടെ എല്ലാവരും മറ്റുമുറികളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വീട് തകര്‍ന്ന് താമസ യോഗ്യമല്ലാതായതോടെ നഫീസയും കുടുംബവും ഇനി ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കേണ്ട സ്ഥിതിയായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page