പയ്യന്നൂര്‍: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. തളിപ്പറമ്പ്, കുറ്റിക്കോല്‍ സ്വദേശി യദു പ്രകാശ് (20) ആണ് അക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസം രാത്രി കൊളച്ചേരി, കനാല്‍ പാലത്തിനു സമീപത്താണ് സംഭവം. സുഹൃത്തിനെ കാണാനാണ് യദു പ്രകാശ് എത്തിയതെന്നു പറയുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഒരു സംഘം ആള്‍ക്കാര്‍ യദു പ്രകാശിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും അക്രമിക്കുകയുമായിരുന്നു വെന്നു പറയുന്നു. സംഭവത്തില്‍ കരിങ്കല്‍ക്കുഴി സ്വദേശികളായ ശ്രീരാഗ്, അനുരാഗ്, സജീഷ്, റംഷീദ് എന്നിവര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.
