കാസർകോട് : മധൂർ ഭാഗത്തുനിന്നു കാസർകോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കറന്തക്കാട്ടെ സർവീസ് റോഡ് മുറിച്ചു കടക്കാൻ ഉടൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു.മധുരിൽ നിന്ന് പഴയ ബസ്റ്റാൻഡ് ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ദിവസവും നിരവധി വാഹനങ്ങ കടന്നുവരുന്നു ണ്ട്. ഈ വാഹനങ്ങൾ പുതിയ ബസ്റ്റാൻഡ് വഴി കറങ്ങി തിരിഞ്ഞു കറന്തക്കാട് ഭാഗത്തേക്ക് പോകാനാമെന്ന ഹൈവേ ചട്ടം യാത്രക്കാർക്കും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹൈവേ നിർമ്മാണത്തിനു മുമ്പ് മുൻപ് മേൽപ്പാലത്തിനടിയിൽ കൂടി മുറിച്ച് കടക്കാനുള്ള സൗകര്യം വാഹനങ്ങൾക്കൊ രുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിലെ പ്ലാനിങ് പ്രകാരം മധൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഒരു കി ലോമീറ്ററിലധികം ചുറ്റിക്കറങ്ങി കറന്തക്കാട് ഭാഗത്ത് എത്തിച്ചേർന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പോകേണ്ട സ്ഥിതിയാണ് ഉള്ളത്. ഇത് അനീതിയാണ്. അധികൃതർ വാക്ക് പാലിച്ചില്ലെങ്കിൽ ബിഎംഎസിന് അതിശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി പി ദിനേശ് ബംബ്രാ ണ മുന്നറിയിച്ചു. മേഖലാ സെക്രട്ടറി ബാബുമോൻ , ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ ഉപാധ്യക്ഷൻ എസ് കെ ഉമേഷ്, ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗം എ കേശവ, സംബന്ധിച്ചു.
