കാസര്‍കോട്: ഉമ്മന്‍ ചാണ്ടി സ്മൃതി കേന്ദ്രവും കരുണ ചാരിറ്റബള്‍ ട്രസ്റ്റും ചേര്‍ന്ന് തച്ചങ്ങാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിഷ്ണുജിത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ(സുകൃതം-3) തറക്കല്ലിടല്‍ കര്‍മ്മം എംഎസ്എസ് കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ടും കാഞ്ഞങ്ങാട് ഇസ്ലാമിക് ചാരിറ്റി ട്രസ്റ്റ് ട്രഷററുമായ പി.കെ അബ്ദുല്ല ചിത്താരി നിര്‍വ്വഹിച്ചു.
കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. വി.ആര്‍ വിദ്യാസാഗര്‍, രവീന്ദ്രന്‍ കരിച്ചേരി, റഷീദ് ഹാജി കല്ലിങ്കാല്‍, കണ്ണന്‍ കരുവാക്കോട്, ബി.ടി രമേശന്‍, രാജേഷ് പള്ളിക്കര, കെ.ദാമോദരന്‍, പി. ശിവാനന്ദന്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, വി.വി ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗം പി.അബ്ബാസ്, എം.പി.എം ഷാഫി സംബന്ധിച്ചു.
