കാസർകോട്: നീലേശ്വരം, ചീമേനി പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നു രണ്ടു യുവതികളെ കാണാതായി . ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിന്തളം , കീഴ്മാല, കുറുവാട്ട് ഹൗസിലെ ഐശ്വര്യ (29) യെ തിങ്കളാഴ്ച്ച രാവിലെയാണ് കാണാതായത്. രാവിലെ 10.15 മണിക്ക് നീലേശ്വരം, തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നുവെന്നു പറഞ്ഞാണ് ഐശ്വര്യ തന്റെ സ്കൂട്ടറിൽ വീട്ടിൽ നിന്നു പുറപ്പെട്ടതെന്നു പിതാവ് കെ.കൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ചീമേനിയിൽ ക്ലായിക്കോട്, മുഴക്കോം, വടക്കേക്കരയിലെ സുനിലിന്റെ ഭാര്യ കെ.ടി. ബീന (40)യെയാണ് കാണാതായത്. തിങ്കളാഴ്ച്ച രാവിലെ കുട്ടിയെ അംഗൻവാടിയിൽ കൊണ്ടു വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് മുഴക്കോത്തെ ജോലി സ്ഥലത്തേയ്ക്കു പോകുന്നു വെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ഭർതൃ സഹോദരൻ സതീശൻ നൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.