കാസര്‍കോട്: മൊഗ്രാല്‍ കെകെ പുറം റോഡില്‍ മാമ്പഴം പറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പൊടിഞ് വീണ് വിദഗ്ധ നീന്തല്‍ പരിശീലകനും, മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗവുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മാങ്ങപറിക്കുന്നതിനിടയില്‍ കൊമ്പൊടിഞ്ഞു വീണാണ് അപകടം. മുഖത്ത് ചതവ് പറ്റിയിട്ടുണ്ട്. കൈ എല്ലിനും ചതവുണ്ട്. വിദഗ്ധ പരിശോധനക്ക് ശേഷം രാത്രിയോടെ റൂമിലേക്ക് മാറ്റി. കൂടുതല്‍ പരിശോധന വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
