കാഞ്ഞങ്ങാട്: കെ എൻ എം യുവഘടകത്തിന്റെ വെളിച്ചം ഖു൪ആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ സംസ്ഥാന സംഗമം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ: എ ഐ അബ്ദുള്‍ മജീദ് സ്വലാഹി കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഖു൪ആൻ മാനവരാശിയുടെ മാ൪ഗദ൪ശനമാണെന്ന് അദ്ദേഹം പറഞ്ഞു. ഖുർ ആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവ൪ ഉന്നതരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനീ൪ പാട്ടില്ലത്ത് ആധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ മദനി, നി൪വഹിച്ചു. ഇബ്രാഹിം ഹാജി,ഡോ: സുൽഫിക്കറലി, ജില്ലാ പ്രസിഡന്‍റ് ഡോ: കെ പി അഹമ്മദ് , ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ എ പി , ഇസ്ഹഖലി, മുഹമ്മദ് റിഷാൻ, സംസ്ഥാന ജന: കൺവീന൪ കെ എം എ അസീസ്, ഐ എസ് എം ജില്ലാ പ്രസിഡന്‍റ് അക്ബ൪ എ ജി പ്രസംഗിച്ചു.