കാഞ്ഞങ്ങാട്: ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ
തൃദിന പുസ്തകോത്സവം ദുർഗ സ്കൂളിൽ സമാപിച്ചു.മേളയുടെ ഭാഗമായി റീഡിംഗ് തിയറ്റർ, ലൈബ്രേറിയൻ സംഗമം, ഒ എൻ വി അനുസ്മരണം ,പി ജയചന്ദ്രൻ അനുസ്മരണം, വിദ്വാൻ കെ കെ നായർ അനുസ്മരണം, അനുമോദന സദസ് എന്നിവ നടന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ അമ്പത് പ്രസാധകരുടെ നൂറോളം സ്റ്റാളുകൾ പുസ്തകോൽസവത്തിലുണ്ടായിരുന്നു.
സമാപന സമ്മേളനം നാടകകൃത്ത് രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.പി വി കെ പനയാൽ, ഡോ.പി പ്രഭാകരൻ,വിനോദ് കുമാർ മേലത്ത്, ഡി കമലാക്ഷ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, എം സുനീഷ് , സുനിൽ പി മതിലകം, പി. ബിജു പ്രസംഗിച്ചു.
