ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട മുന്‍ അമേരിക്കന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്കു തടവു ശിക്ഷ നല്‍കണമെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഷോയിലാണ് തുള്‍സി ഗബ്ബാര്‍ഡ് ക്ഷുഭിതയായി ഇക്കാര്യം പ്രകടിപ്പിച്ചത്. സാധാരണയായി വളരെ ശാന്തയായാണ് ഇവര്‍ ന്യൂസ് ഷോയില്‍ പ്രത്യക്ഷയാകാറുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് നഗരത്തിനു പുറത്തായിരിക്കുമ്പോള്‍ വധഭീഷണി മുഴക്കുന്നതു മോശം രീതിയാണെന്നു അവര്‍ പറഞ്ഞു. ട്രംപ് വിദേശ ജിഹാദി രാജ്യത്തായിരുന്നു. അവിടെ സി-4, ഒരു വെസ്റ്റ്, ബോള്‍ബെയറിംഗുകള്‍ എന്നിവയുള്ള ഒരാള്‍ക്കു ചരിത്രത്തിന്റെ ഗതി മാറ്റാനാവുമെന്നു തുള്‍സി ഗബ്ബാര്‍ ചൂണ്ടിക്കാട്ടി. മൂന്നു കൊലപാതക ഗൂഢാലോചനകളില്‍ ഒന്നില്‍ വെടിയേറ്റ ഒരു പ്രസിഡന്റിനെതിരായ വധഭീഷണിയെക്കുറിച്ച് ഫെഡറല്‍ ഉദ്യോഗസ്ഥന്‍ നടപടി നിര്‍ദ്ദേശിക്കുന്നത് ആദ്യമാണ്. ഗബ്ബാര്‍ഡിന്റെ അഭിപ്രായ പ്രകടനത്തെ തുടര്‍ന്നു ജെയിംസ് കോമി വിവാദ പോസ്റ്റ് പിന്‍വലിച്ചു പകരം പോസ്റ്റിടുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
