ന്യൂഡല്‍ഹി: വിനാശകരമായ കോവിഡ് മഹാമാരിയുമായി പിടിമുറുക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,
ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി വിവരം. ഹോങ്കോങ്ങ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ രോഗം വ്യാപകമായതോടെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവും
പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പോസിറ്റീവായ സാമ്പിളുകളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോഗ്യ അധികാരികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ചൈനയില്‍ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളില്‍ ചൈനയിലെ ആളുകള്‍ക്കിടയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളില്‍ വര്‍ധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചതോടെ സിങ്കപ്പൂരും അതീവ ജാഗ്രതയിലാണ്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നത്.
വാക്‌സിനേഷന്‍ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവര്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം, ചൈനയിലും കോവിഡ് തരംഗം കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
