കനത്ത മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവം കഴിച്ച ആറുപര്‍ക്ക് ദാരുണാന്ത്യം.
ലാവോസിലെ സയാബുരിയിലാണ് ദാരുണസംഭവം. മെയ് മാസം മാത്രം 8 പേരാണ് ലാവോസില്‍ വിഷക്കൂണ്‍ കഴിച്ച് മരണപ്പെട്ടത്. പാക് ലോംഗ് വില്ലേജ്, സൈസാത്തന്‍, നാപോംഗ്, ഹോംഗ്‌സ എന്നിവിടങ്ങളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് പൊതുജനത്തിന് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അടുത്തിടെ മഴ ശക്തമായതിന് പിന്നാലെ ലഭിച്ച കൂണുകള്‍ ഏറെ കഴിച്ചവരാണ് മരണപ്പെട്ടത്. പാകം ചെയ്ത കൂണ്‍ കഴിച്ച ശേഷം തലവേദന, തലകറക്കം, ഛര്‍ദ്ദി, വയറുവേദന, ഒഴിച്ചില്‍ എന്നിവ അനുഭവപ്പെട്ടതിന് പിന്നാലെ പലരും ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനമേഖലയില്‍ നിന്നുള്ള ചിലയിനം കൂണുകള്‍ പാകം ചെയ്ത ശേഷം കഴിച്ചാല്‍ പോലും മരണത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നുണ്ട്. പ്രാദേശിക റേഡിയോയിലടക്കമാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
തിരിച്ചറിയാത്ത കൂണുകള്‍ കഴിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളേക്കുറിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മേഖലയില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
