കാസര്‍കോട്: വൊര്‍ക്കാടിയില്‍ ഗൃഹനാഥനെ കാണാതായതായി പരാതി. കെളഗിന, ഉജാറിലെ തോമസ് ഡിസൂസ(72)യെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു പോയതായിരുന്നു. അതിനുശേഷം തിരികെ എത്തിയിട്ടില്ലെന്നു സഹോദരന്‍ ലോറന്‍സ് ഡിസൂസ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അമ്പലത്തറയിലും ഗൃഹനാഥനെ കാണാതായി
കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കുഴിയില്‍ താമസിക്കുന്ന രാജേന്ദ്രന്‍ വടിവേലി (57)നെ കാണാതായി. ഭാര്യ നാരായണി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. മെയ് ഏഴിനു രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ പറഞ്ഞു.