ന്യൂഡല്‍ഹി: ഏപ്രില്‍ 23ന് അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്നാരോപിച്ചു പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയ 82 ബറ്റാലിയനിലെ ബി.എസ്.എഫ് ജവാന്‍ പൂര്‍ണ്ണം കുമാര്‍ സാഹുവിനെ മോചിപ്പിച്ചു. ഇന്നു രാവിലെ പാക്‌സേന സാഹുവിനെ ഇന്ത്യക്കു കൈമാറുകയായിരുന്നുവെന്നു ഇന്ത്യന്‍ സേന വെളിപ്പെടുത്തി.
കര്‍ഷകരെ സഹായിക്കുന്നതിനു പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാക് സൈന്യം സാഹുവിനെ പിടികൂടിയത്. ബംഗാള്‍ സ്വദേശിയാണ് സാഹു. പഹല്‍ഗാം ആക്രമണത്തിനു ശേഷമായിരുന്നു ഇത്. പഹല്‍ഗാം അക്രമത്തിനു ശേഷം പാക്കിസ്ഥാനെ രൂക്ഷമായി ആക്രമിക്കാതിരിക്കാന്‍ സാഹുവിനെ അവര്‍ കരുവാക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സാഹുവിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചത്.
