ദുബൈ: ദുബൈ അൽബഷ്റയിലെ എ- 1, റസ്റ്റോറൻ്റിനു ചൊവ്വാഴ്ച അർദ്ധരാത്രിയുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘപാഞ്ഞെത്തി നിയന്ത്രണ വിധേയമാക്കി. തീപിടിത്തകാരണം അന്വേഷിക്കുന്നുണ്ട്. തീ പിടിത്തം മൂലം റസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിനു കേടുപാട്ടുണ്ടായിട്ടുണ്ടോ എന്നു പരിശോധന തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി വൻ സ്ഫോടനത്തോടെയാണു തീപിടിത്തമുണ്ടായതെന്നു പറയുന്നു. ആ സമയത്ത് നിരവധി പേർ റസ്റ്റോറൻ്റിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. പാചക വാതക ചോർച്ചയാണ് കാരണമെന്നു അധികൃതർ അറിയിച്ചു. അപകടസ്ഥലത്തേക്കു പൊതുജനങ്ങൾ പോകരുതെന്നും തീപിടിത്തത്തെക്കുറിച്ച് അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാവുമെന്നും അധികൃതർ മുന്നറിയിച്ചു.
