മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാറിടിച്ച് മരിച്ചു

മംഗ്‌ളൂരു: ഉഡുപ്പി ഷിര്‍വയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ചു മരിച്ചു. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലാണ് അപകടം. റോഡരുകില്‍ നില്‍ക്കുകയായിരുന്നു ലീന. ഇതിനിടയില്‍ അമിത വേഗതയിലെത്തിയ കാര്‍ ലീനയെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുന്‍ സംസ്ഥാന വനിതാ കോണ്‍ഗ്രസ് സെക്രട്ടറി, ഷിര്‍വ ഗ്രാമ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

ബദിയഡുക്ക: കിഡ്‌നി, ലിവര്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മൂകമ്പാറ സ്വദേശിയും കന്യപ്പാടിയില്‍ വാടക വീട്ടില്‍ താമസക്കാരനായ വെങ്കടേശാ(60)ണ് മരിച്ചത്. മംഗ്‌ളൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി വരുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ വെച്ചാണ് മരണം. നേരത്തെ സ്വകാര്യ ബസ്സിലും, പിന്നീട് ചെങ്കല്ല് ലോറിയിലും ഡ്രൈവറായി ജോലി ചെയ്തിരുന്നു.


ഭാര്യ: കലാവതി. മക്കള്‍: അര്‍ഷിത, അവിനാശ്, പരേതയായ ശ്രുതി. മരുമകന്‍: ജയപ്രകാശ് മംഗ്‌ളൂര്‍. സഹോദരങ്ങള്‍: ബേബി, പുഷ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page