കുട്ടി ഡ്രൈവിംഗിനെതിരെ കുമ്പളയില്‍ നടപടി കര്‍ശനമാക്കി പൊലീസ്; സ്‌കൂട്ടറും കാറും പിടികൂടി, ഉമ്മമാര്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ കുമ്പള പൊലീസ് നടപടി കര്‍ശനമാക്കി. അപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് നടപടി.
കഴിഞ്ഞ ദിവസം 15,16 വയസ്സുള്ള രണ്ടു കുട്ടികള്‍ വാഹനമോടിച്ചതിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 16കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ബന്തിയോട്ട് വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്തു. 15കാരനോടിച്ച കാര്‍ മൊഗ്രാല്‍, കെ.കെ പുറത്താണ് പൊലീസിന്റെ പിടിയിലായത്. ഈ സംഭവത്തില്‍ 15കാരന്റെ മാതാവിനെതിരെ കേസെടുത്തു. ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി ഉടമയ്‌ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതിയായാല്‍ കാല്‍ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും അനുഭവിക്കേണ്ടി വരുമെന്ന് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മാസം കുമ്പള പൊലീസ് ഇത്തരത്തിലുള്ള 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page