മടിക്കൈയില്‍ കുന്നുകള്‍ ഇടിച്ചു വന്‍തോതില്‍ മണ്ണു കടത്തുന്നു; കൊള്ള കണ്ടെത്തിയത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍

കാസര്‍കോട്: മടിക്കൈ, കൊരങ്ങനാടിയില്‍ കുന്നിടിച്ച് വന്‍തോതില്‍ മണ്ണു കടത്തുന്നത് കണ്ടെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അതിഭീകരമായ മണ്ണു കൊള്ള കണ്ടെത്തിയത്. കൊരങ്ങനാടി യുവശക്തി ക്ലബ്ബിനു സമീപത്തെ ഏക്കറു കണക്കിനു സ്ഥലത്തു നിന്നാണ് അപകടകരമായ രീതിയില്‍ മണ്ണു കടത്തി കൊണ്ടു പോയത്. അതിരാവിലെ തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി വരെ തുടരുന്നതായി പറയുന്നു. അനധികൃതമായ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നു ആക്ഷേപമുണ്ട്.
അനധികൃത മണ്ണെടുപ്പിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page