പാക്കിസ്ഥാനു പിന്തുണയുമായി അല്‍ഖ്വയ്ദ; ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ഖ്വയ്ദ പാക്കിസ്ഥാനു പിന്തുണ പ്രഖ്യാപിച്ചു.
ഇതു സംബന്ധിച്ച് അല്‍ഖ്വയ്ദ പുറപ്പെടുവിച്ച പരസ്യ പ്രസ്താവനയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നാണിത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രസ്താവനയില്‍ അല്‍ഖ്വയ്ദ അപലപിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ വലിയ കടന്നാക്രമണം നടത്തിയെന്നും അതിനു തിരിച്ചടി നല്‍കണമെന്നുമാണ് അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ കോണ്ടിനന്റ് എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പാക്കിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന പേരിലാണ് പ്രസ്താവന. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പ്രസ്താവന പറയുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭഗ്‌വ ഭരണകൂടമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
അല്‍ഖ്വയ്ദയുടെ രംഗപ്രവേശനം ചിതറിക്കിടക്കുന്ന തീവ്രവാദ സംഘടനകളെ ഒന്നിപ്പിക്കാനുള്ള അല്‍ഖ്വയ്ദയുടെ നീക്കമാണെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page