സോളാര്‍ പാനല്‍ തലയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; അപകടത്തിനു ഇരയായത് അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ പ്രതിയായ രാധാകൃഷ്ണന്റെ മകന്‍

കണ്ണൂര്‍: സോളാര്‍ പാനല്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തളിപ്പറമ്പ്, കീഴറയിലെ അജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലില്‍ ഉണ്ടായ അപകടത്തിലാണ് അജിത്തിനു പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനല്‍ ഇളകി ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പ്രമാദമായ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയായ രാധാകൃഷ്ണന്റെ മകനാണ് അജിത്ത്. മകന്റെ മരണവിവരമറിഞ്ഞ് വിചാരണക്കായി കൊച്ചി സിബിഐ കോടതിയിലേക്ക് പോയിരുന്ന രാധാകൃഷ്ണന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
സുജിത്

ഇപ്പോൾ കൂലി വരമ്പത്തു

RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page