പത്തുവയസ്സുകാരനെ ഇടവഴിയില്‍ വച്ച് നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; കൂഡ്‌ലു സ്വദേശിക്ക് 107 വര്‍ഷം കഠിനതടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: പത്തുവയസ്സുള്ള ആണ്‍കുട്ടിയെ വിളിച്ചു കൊണ്ടു പോയി ഇടവഴിയില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിലെ പ്രതിയെ 107 വര്‍ഷം കഠിന തടവിനും നാലരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കാസര്‍കോട്, കൂഡ്‌ലു, പെരിയടുക്കയിലെ ജഗന്നാഥന്‍ എന്ന ജഗ(41)നെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
2020 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി. രാജേഷാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page