ഹമിര്‍പുര്‍ (ഹിമാലയ): ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നാല്‍ പാക്കിസ്ഥാനെ ഭൂമുഖത്തു നിന്നു തൂത്തുകളയുമെന്നു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂര്‍ മുന്നറിയിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിംലയില്‍ നിയമപരമായും നിയമവിരുദ്ധമായും തങ്ങുന്ന പാക്കിസ്ഥാനികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും അവരെ രാജ്യത്തു നിന്നു പുറത്താക്കണമെന്നും ബിജെപി നേതാക്കന്മാര്‍ തിങ്കളാഴ്ച സിംല ഡെപ്യൂട്ടി കമ്മീഷണറോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ലോവര്‍ ബസാര്‍ ഏരിയയില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധ മാര്‍ച്ചും നടത്തി.
ഹിമാചല്‍ പ്രദേശിന്റെ 17 കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പാക്കിസ്ഥാന്‍ വിരുദ്ധ പ്രകടനമുണ്ടായിരുന്നു. ഹിമാചലിലുള്ള പാക്കിസ്ഥാനികളെ കണ്ടുപിടിക്കുന്നതിനു വരും ദിവസങ്ങളില്‍ ഹിമാചലില്‍ ജാഗരണ്‍ അഭിയാന്‍ നടത്തുമെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
