ജമ്മുകാശ്മീര്‍ അതിര്‍ത്തി നിര്‍ണ്ണയ രേഖയില്‍ തുടര്‍ച്ചയായ 10-ാം ദിവസവും പാക് വെടിവയ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

കാശ്മീര്‍: പഹല്‍ഗാം തീവ്രവാദി അക്രമത്തിനു ശേഷം തുടര്‍ച്ചയായ 10-ാം ദിവസവും പാക്‌സേന അതിര്‍ത്തി നിര്‍ണ്ണയ രേഖയിലെ വെടി നിറുത്തല്‍ മേഖലയില്‍ വെടിവയ്പു തുടരുന്നു.
പത്താംദിവസമായ ഞായറാഴ്ച അതിര്‍ത്തിയില്‍ എട്ടു മേഖലകളിലാണ് പാകിസ്ഥാന്‍ വെടിവച്ചത്. പാകിസ്ഥാന്‍ വെടി വയ്പിനെ ഇന്ത്യ ഞായറാഴ്ച അതിശക്തമായി തിരിച്ചടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്രഭരണ പ്രദേശമായ ജമ്മു- കാശ്മീരിലെ അഞ്ചു ജില്ലകളില്‍പ്പെട്ട അതിര്‍ത്തി നിര്‍ണ്ണയ രേഖയിലാണ് ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും പാകിസ്ഥാന്‍ വെടിവച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാന്‍ വെടിവച്ചത്.
ഏപ്രില്‍ 22നു പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളുള്‍പ്പെടെ 26 നിരപരാധികളെ പാക് ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.
ജമ്മു- പഥാന്‍കോട് ദേശീയപാതയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച അവലോകനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

You cannot copy content of this page