ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമത്തിന്റെ സംഘര്‍ഷം തുടരുന്നതിനിടെ എയര്ചീഫ്മര്ഷല് എ പി സിംഗ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം നാവികസേനാ മേധാവി അഡ്മിനറല്‍ ദിനേശ് കെ ത്രിപാഠിയും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായി കഴിഞ്ഞയാഴ്ചയും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയുടെ ഭാഗത്തു നിന്നു സംയമനം തുടരുമ്പോള്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്നു തുടര്‍ച്ചയായി നടത്തുന്ന പ്രകോപനവും അതുണ്ടാക്കുന്ന ഭീഷണികളും ചര്‍ച്ച ചെയ്തിട്ടുണ്ടാവുമെന്നു കരുതുന്നു. ഇതോടൊപ്പം സൈനികര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായുണ്ടെന്നു ആത്മവിശ്വാസമുറപ്പിക്കാനും യോഗം പ്രയോജനപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു.
