വളർത്തു നായയെ വിഷം നൽകി കൊന്നു; ഒറ്റയ്ക്കു താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തി 12 പവൻ സ്വർണം കവർന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നു. ഈറോഡ് ശിവഗിരിയിലാണ് സംഭവം. രാമസ്വാമി(75) ഭാര്യ ഭാഗ്യമ്മാൾ(65) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർഷകരായ ഇവരുടെ വീടിനു ഒരു കിലോമീറ്ററോളം ചുറ്റളവിൽ മറ്റു വീടുകളില്ല. കഴിഞ്ഞ 4 ദിവസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മക്കൾ പ്രദേശവാസികളായ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു 4 ദിവസത്തോളം പഴക്കമുണ്ട്. 12 പവനോളം സ്വർണം വീട്ടിൽ നിന്നു നഷ്ടപ്പെട്ടു. ഇവർ വീട്ടിൽ വളർത്തിയ നായയെ കഴിഞ്ഞ മാസം അജ്ഞാതർ വിഷം നൽകി കൊന്നിരുന്നു. കൃത്യമായ ഗൂഢാലോചനയിലൂടെയാണ് കൊള്ളയും കൊലപാതകവും നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 8 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page