കാസര്‍കോട്: ഒരാഴ്ച മുമ്പ് കാണാതായി കര്‍ണ്ണാടകയില്‍ നിന്നു കണ്ടെത്തിയ യുവതിയെ വീണ്ടും കാണാതായതായി പരാതി. ബന്തിയോട്ടെ 21കാരിയെ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് വീട്ടില്‍ നിന്നു കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒരാഴ്ച മുമ്പും പ്രസ്തുത യുവതിയെ കാണാതായതായി പറയുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ വീണ്ടും കാണാതായതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
