കുമ്പള ടോള്‍ ബൂത്ത് സമര പ്രഖ്യാപനം വാക്കിലൊതുങ്ങി;എം.എല്‍.എ യെയും ജനപ്രതിനിധികളെയും ഒഴിവാക്കി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലേക്ക്

കുമ്പള: ദേശീയ പാതയില്‍ കുമ്പള ആരിക്കാടി കടവത്തിന് സമീപം ടോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു.
നാട്ടുകാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും നിര്‍മാണം തടഞ്ഞതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ച കുമ്പള പഞ്ചായത്ത് ഓഫീസില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നിരുന്നു.
രണ്ട് ദിവസത്തിനകം, തിങ്കളാഴ്ച ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സമര പ്രഖ്യാപനം നടത്തുമെന്നൊക്കെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമര പ്രഖ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല, കൃത്യമായ മറുപടി നല്‍കാനും ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇതില്‍ പ്രതിഷേധിച്ച് നാനാതുറകളില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി വിപുലമായ സമര പ്രഖ്യാപനം നടത്താനാണ് നാട്ടുകാര്‍ നീക്കം ആരംഭിച്ചിട്ടുള്ളത്.
ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
കുമ്പള പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ദേശീയ പാത വികസനത്തില്‍ കുമ്പള നഗരത്തിലേക്കുള്ള പ്രവേശനം അടഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരിതം സമ്മാനിച്ചതിനു പിന്നാലെയാണ് തൊട്ടടുത്ത് മറ്റൊരു ദുരിതം കൂടി അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്. ജനപ്രതിനിധികള്‍ അത്തരം ജനവിരുദ്ധ നീക്കങ്ങളോട് സഖ്യം ചേര്‍ന്നിരിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.ക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page