വേനൽതുമ്പിക്ക് ചിത്താരി നമ്പ്യാറടുക്കത്തു ഗംഭീര സ്വീകരണം

കാഞ്ഞങ്ങാട്:ബാലസംഘം വേനൽതുമ്പി കലാജാഥക്കു ചിത്താരി നമ്പ്യാറടുക്കം യൂണിറ്റ് ഗംഭീര സ്വീകരണം നൽകി. കലാജാഥ അംഗങ്ങൾ വര്ണ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കുട്ടികളിൽ സർഗ്ഗ വാസനയും ശാസ്ത്ര അഭിരുചികളും വളർത്തുന്നതിന് വേണ്ടി വേനൽ അവധിക്കാലത്ത് ബാലസംഘം ജില്ലാ കമ്മിറ്റി ഒരുക്കിയ വേനൽത്തുമ്പി കലാ ജാഥയുടെ കാഞ്ഞങ്ങാട് ഏരിയ തല കലാജാഥയ്കാണ് നമ്പ്യാറടുക്കംയൂണിറ്റ് വാൻ വരവേൽപ്പ് നൽകിയത്.. ബാൻഡ് വാദ്യം,പുഷ്പ വൃഷ്ടി, ഹാരാർപ്പണം,മുദ്രാ വാക്യങ്ങൾ, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടുകൂടി ജാഥ അംഗങ്ങളെ സ്വീകരിച്ചു . സംഘാടക സമിതി ചെയർമാൻ കെ. വി സുകുമാരൻ, കൺവീനർ സി. പ്രഭാകരൻ, എ. പവിത്രൻ , സുരേന്ദ്രൻ എ, അനുപമ എം. എ , പി കെ പ്രകാശൻ നേതൃത്വം നൽകി. വേനൽതുമ്പിജാഥ അംഗങ്ങൾ സംഗീത ശില്പം, ലഘു നാടകങ്ങൾ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ ആസ്വദിക്കാൻ നിരവധി ആളുകൾ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. തുടർന്ന് പരിപാടികൾ അവതരിപ്പിച്ച വേനൽതുമ്പി കലാജാഥ അംഗങ്ങൾക്ക് പി.കൃഷ്ണൻ കോടാട്ട്, ടി. വിജയൻ, ലക്ഷ്മി എ,സുമതി നന്ദൻ, വാസു, അനീഷ്, കൃഷ്ണൻ, അനൂപ്, ദേവിക, ഗീത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് ഏരിയ തല വേനത്തുമ്പി കലാജാഥ ഏപ്രിൽ 26ന് കാറ്റാടിയിൽ സമാപിക്കും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page