ചട്ടഞ്ചാൽ: തീരദേശവാസികൾക്കെതിരായ കേരള സർക്കാറിന്റെ കരുണയില്ലാത്ത നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന സമരയാത്ര 21ന് കാസർകോട് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് നിന്ന് ആരംഭിക്കും. തീരദേശ ജില്ലകൾ വഴി തിരുവനന്തപുരത്ത് യാത്ര സമാപിക്കും. 21വൈകിട്ട് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 1000 പേർ പങ്കെടുക്കുമെന്നു യു ഡി എഫ് മണ്ഡലം ഏകോപന സമിതി കൺവീനർ കെ ബി മുഹമ്മദ് കുഞ്ഞി അറിയിച്ചു. ലെയിസൻ കമ്മിറ്റി അംഗങ്ങളുടെയും, പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ – കൺവീനർ എന്നിവരുടെയും യോഗം പരിപാടികൾ ആവിഷ്ക്കരിച്ചു. രാപ്പകൽ സമരം വിജയിപ്പിച്ച എല്ലാ പഞ്ചായത്തുകളിലേയും യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു.
യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം കൺവീനർ കെ ബി മുഹമ്മദ് കുഞ്ഞി, ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, എം.സി. പ്രഭാകരൻ, ഗോപിനാഥൻ കാലിപ്പള്ളം, കെ.വി. ഭക്തവത്സലൻ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ബി.എം.അബൂബക്കർ ഹാജി, ഖാലിദ് ബെള്ളിപ്പാടി, ടി.ഡി. കബീർ, രാഘവൻ എം, കെ ബി എം ഷരീഫ്, വി.മുഹമ്മദ് കുട്ടി, എം.പി.എം ഷാഫി, എ.എം.ഉമ്മർ , മുഹമ്മദ് കുഞ്ഞി , ഹമീദ് കുണിയ, എൻ.ബാലചന്ദ്രൻ, രാജേന്ദ്രപ്രസാദ് പ്രസംഗിച്ചു
