തിരുവനന്തപുരം: മികച്ച കര്‍ഷകനുള്ള ഭാരത് സേവക് സമാജ് അവാര്‍ഡ് കാസര്‍കോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്തില്‍പ്പെട്ട കൊടക്കാട് രവീന്ദ്രനു സമ്മാനിച്ചു.
തിരുവനന്തപുരം ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമാജ് ദേശീയ ചെയര്‍മാന്‍ ഡോ. ബാലചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു.
കാര്‍ഷിക രംഗത്തു രവീന്ദ്രന്‍ കൊടക്കാട് നല്‍കി വരുന്ന സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ്. കാസര്‍കോട് തനത് നെല്ലിനമായ കാസര്‍കോട് നെല്ല് ഉള്‍പ്പെടെ 14 ഇനം നെല്ലുകള്‍ കൊടക്കാട് വയലില്‍ രവീന്ദ്രന്‍ കൊടക്കാട് വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്നുണ്ട്. ഇതിനു പുറമെ മറ്റു കൃഷികളും ചെയ്യുന്നു. ജൈവവളമുപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന നെല്ല് സ്വന്തം മില്ലില്‍ കുത്തിയെടുത്തു കൊടക്കാടന്‍സ് റൈസെന്ന പേരില്‍ വിപണിയിലെത്തിക്കുന്നുമുണ്ട്. മികച്ച കന്നുകാലി കര്‍ഷകനുമാണ്.

👍
Super 👌