കാസർകോട്: വിഷു ആഘോഷിക്കാൻ ജോലി സ്ഥലത്തു നിന്നു വീട്ടിലെത്തിയ ആളെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊന്നക്കാട് , ദേവഗിരി കോളനിയിലെ രാഘവന്റെ മകൻ രാജേഷ് (28) ആണ് മരിച്ചത്. കർണ്ണാടകയിൽ ടാപ്പിംഗ് ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ചയാണ് ജോലി സ്ഥലത്തു നിന്നു വിഷു ആഘോഷിക്കാൻ വന്നതായിരുന്നു. പിന്നീട് ഭാര്യയുമായി കലഹിക്കുകയും ഇതിനൊടുവിൽ ഭാര്യയും മക്കളും പിണങ്ങി ബന്ധുവീട്ടിലേയ്ക്ക് പോയതായി പറയുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച്ച പുലർച്ചെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
