ന്യൂഡൽഹി: ഇന്ത്യ ചരിത്രത്തിന്റെ ഭാഗമായ ദി ഗൊൽകൊണ്ട ബ്ലൂ വജ്രം ലേലത്തിന്. ഇന്ദോർ, ബറോഡ രാജാക്കന്മാരുടെ കൈവശമുണ്ടായിരുന്ന വജ്രത്തിന്റെ ലേലം മേയ് 14ന് ജനീവയിലെ ഹോട്ടൽ ബെർഗ്യൂസിലാണ് നടക്കുക. പാരിസ് ഡിസൈറായ ജെ.ആർ രൂപകൽപന ചെയ്ത മോതിരത്തിൽ 23.24 കാരറ്റ് വജ്രം ഘടിപ്പിച്ചിട്ടുണ്ട്. 430 കോടി രൂപ വരെ ഇതിനു വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്റ്റീസ് ഇന്റർനാഷനൽ ജ്വല്ലറിയുടെ മാഗ്നിഫിഷ്യന്റ് ജുവൽസ് എന്ന പരിപാടിയുടെ ഭാഗമായാണ് ലേലം.ആസാധാരണമായ നിറം, വലിപ്പത്തിലെ വ്യത്യാസം എന്നിവയാണ് ഗൊൽകൊണ്ട വജ്രങ്ങളുടെ സവിശേഷത.ലോകത്തിലെ ഏറ്റവും അമൂല്യങ്ങളായ വജ്രങ്ങൾക്കു പേരുകേട്ട തെലങ്കാനയിലെ ഗൊൽകൊണ്ട ഖനികളിലാണ് ഇവയുടെ ഉത്ഭവം. 259 വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്ക്. ഇന്ദോറിലെ മഹാരാജ യശ്വന്ത് റാവു ഹോൾക്കർ രണ്ടാമന്റെ പക്കൽ ഗൊൽകൊണ്ട ബ്ലൂ വജ്രമുണ്ടായിരുന്നതായി ചരിത്ര രേഖകളിൽ പരാമർശമുണ്ട്. 23.24 കാരറ്റ് വജ്രം ഘടിപ്പിച്ചിട്ടുള്ള മോതിരത്തിനു 430 കോടി രൂപ വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
