വഖഫ് ഭേദഗതി നിയമത്തിനെതിരായ റാലിക്കു നേരെ ഷൂ ഏറ്. സംഘർഷം. 18 പൊലീസുകാർക്ക് പരിക്ക്

അഗർത്തല: ത്രിപുരയിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ റാലിയിൽ സംഘർഷം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. 18 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 8 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഉനക്കോടി ജില്ലാ ആസ്ഥാനമായ കൈലാ ഷഹറിലാണ് പ്രതിഷേധ റാലി നടന്നത്.കൈലാഷഹർ ജോയിന്റ് ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് അനുമതി നൽകാതിരുന്നിട്ടും കമ്മിറ്റി പ്രതിഷേധവുമായി മുന്നോട്ടു പോകുകയായിരുന്നു. റാലി പുരോഗമിക്കുന്നതിനിടെ പ്രതിഷേധത്തിലേക്ക് ആരോ ഷൂ എറിഞ്ഞതാണ് സംഘർഷത്തിനു വഴിവച്ചത്. ഇതോടെ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലുകളും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി.മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിക്കേറ്റു. ത്രിപുര സ്റ്റേറ്റ് റൈഫിൾസിനെ ഉൾപ്പെടെ കൂടുതൽ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പൊലീസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page